ഐടിസിയുടെ ലാഭത്തില്‍ 21.46% വര്‍ധന

ചൊവ്വ, 25 ഒക്‌ടോബര്‍ 2011 (15:05 IST)
ഇന്ത്യന്‍ ടുബാകോ കമ്പനിയുടെ (ഐടിസി) അറ്റാദായത്തില്‍ വര്‍ധന. സെപ്റ്റംബര്‍ 30ന് അവസാനിച്ച കാലയളവില്‍ അറ്റാദായത്തില്‍ 21.46 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഐടിയുടെ അറ്റാദായം 1,514.31 കോടി രൂപയായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്. അറ്റവില്‍പ്പന 17.52 ശതമാനം വര്‍ധിച്ച് 5,974.18 കോടി രൂ‍പയിലെത്തി.

മുന്‍‌വര്‍ഷം കമ്പനിയുടെ അറ്റവില്‍പ്പന 5,083.48 കോടി രൂപയുടേതായിരുന്നു.

വെബ്ദുനിയ വായിക്കുക