എസ്ബിഐ ബ്രഞ്ചുകളുടെ എണ്ണം 11,853

തിങ്കള്‍, 13 ജൂലൈ 2009 (14:22 IST)
PROPRO
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ 154 ബ്രാഞ്ചുകളും 2,151 ഓട്ടോമേറ്റഡ് ടെല്ലര്‍ മിഷീനുകളും (എടിഎം) കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്തു. ആദ്യമായാണ് ഒറ്റ ദിവസം ബാങ്കിന്‍റെ ഇത്രയധികം ബ്രാഞ്ചുകള്‍ ഉദ്ഘാടനം ചെയ്യുന്നത്.

ഇതോടെ എസ്ബിഐയുടെ രാജ്യത്തെ മൊത്തം ബ്രാഞ്ചുകളുടെ എണ്ണം 11,853 ആയി ഉയര്‍ന്നു. എടിഎമ്മുകളുടെ എണ്ണം 13,983 ആയി. സ്വന്തം മണ്ടലമായ ജംഗിപൂരിലാണ് പ്രണബ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ കൂടുതലായുള്ള പിന്നോക്ക പ്രദേശമായതിനാലാണ് ജംഗിപൂര്‍ ഉദ്ഘാടനത്തിനായി തെരഞ്ഞെടുത്തതെന്ന് പ്രണബ് പറഞ്ഞു. ന്യൂനപക്ഷ പ്രദേശങ്ങളില്‍ ബാങ്കിംഗ് സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദേശവും പ്രണബ് അനുസ്മരിച്ചു.

കഴിഞ്ഞ വര്‍ഷം ബാങ്കുകളില്ലാത്ത രാജ്യത്തെ 53,000 ഗ്രാമങ്ങളിലേക്ക് എസ്ബിഐ പ്രവര്‍ത്തനം വ്യാപിപ്പിച്ചതായി ബാങ്ക് ചെയര്‍മാന്‍ ഒപി ഭട്ട് പറഞ്ഞു. നടപ്പ് വര്‍ഷം 50,000 ഗ്രാമങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ബാങ്ക് ലക്‍ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.

വെബ്ദുനിയ വായിക്കുക