ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ വ്യവസായകേന്ദ്രം മഹാരാഷ്‌ട്രയെന്ന് ഫട്‌നാവിസ്

ഞായര്‍, 25 ജനുവരി 2015 (12:07 IST)
ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ വ്യവസായകേന്ദ്രം മഹാരാഷ്‌ട്രയാണെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ദാവോസില്‍ ലോല സാമ്പത്തികഫോറത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. വിദേശത്തു നിന്നുള്ള വ്യവസായികളെ മഹാരാഷ്‌ട്രയിലേക്ക് ക്ഷണിക്കുന്നെന്ന് പറഞ്ഞ അദ്ദേഹം വ്യവസായത്തിന് ആവശ്യമായ ഔദ്യോഗികവും പാരിസ്ഥിതികവുമായ കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്തുകൊടുക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി.
 
ഒരു കൈയില്‍ വ്യവസായത്തിന് ആവശ്യമായ എല്ലാവിധ സാഹചര്യങ്ങളും ഉറപ്പു തരുന്നതിനൊപ്പം മറ്റൊരു കൈയില്‍ 24 മണിക്കൂറും വൈദ്യുതിയും വെള്ളവും നല്കാന്‍ തയ്യാറാണെന്നും ഫട്‌നാവിസ് വ്യക്തമാക്കി.
 
മാറി വരുന്ന സാഹചര്യത്തില്‍ മഹാരാഷ്‌ട്ര ആയിരിക്കും എല്ലാ നിക്ഷേപകരും ആദ്യം തെരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ദാവോസില്‍ പി ടി ഐക്ക് നല്കിയ അഭിമുഖത്തിലാണ് ഫട്‌നാവിസ് ഇങ്ങനെ പറഞ്ഞത്.

വെബ്ദുനിയ വായിക്കുക