അക്ഷയതൃതീയ: സംസ്ഥാനത്ത് വിറ്റഴിച്ചത് 300 കോടിയുടെ സ്വര്‍ണം

തിങ്കള്‍, 13 മെയ് 2013 (19:34 IST)
PRO
PRO
അക്ഷയതൃതീയ ദിനത്തില്‍ കേരളത്തില്‍ വിറ്റഴിച്ചത് 300 കോടിയുടെ സ്വര്‍ണം. ഇന്നലെയും ഇന്നും സംസ്‌ഥാനത്തെ സ്വര്‍ണക്കടകളില്‍ വന്‍ തിരക്കാണ്‌ അനുഭവപ്പെട്ടത്‌. ഞായറാഴ്‌ച ഉച്ച മുതല്‍ തിങ്കളാഴ്‌ച ഉച്ചവരെ സംസ്‌ഥാനത്ത്‌ 300 കോടിയിലധികം രൂപയുടെ സ്വര്‍ണം വിറ്റഴിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍.

ഇത്തവണ അന്താരാഷ്‌ട്ര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞതിനാല്‍ ജ്വല്ലറികളില്‍ തിരക്ക് ഏറി. ഏകദേശം 500 കിലോഗ്രാം സ്വര്‍ണമാണ്‌ അക്ഷയതൃതീയയോട്‌ അനുബന്ധിച്ച്‌ കേരളത്തില്‍ വിറ്റഴിച്ചത്‌. വില കുറഞ്ഞുവെങ്കിലും ആളുകള്‍ കൂടുതല്‍ അളവില്‍ സ്വര്‍ണം വാങ്ങിയത്‌ കച്ചവടക്കാര്‍ക്ക്‌ തുണയായി.

വെബ്ദുനിയ വായിക്കുക