ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

വെള്ളി, 17 ജൂലൈ 2015 (16:31 IST)
വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിലും ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 17.19 പോയന്റ് നേട്ടത്തില്‍ 28463.31ലും നിഫ്റ്റി 1.80 പോയന്റ് ഉയര്‍ന്ന് 8609.85ലുമെത്തി.

1432 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1403 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എംആന്റ്എം, ഭേല്‍, ലുപിന്‍, ഇന്‍ഫോസിസ്, ഐടിസി, ടെക് മഹീന്ദ്ര, അള്‍ട്ര ടെക് സിമെന്റ് തുടങ്ങിയവ മികച്ച നേട്ടമുണ്ടാക്കി.

എച്ച്ഡിഎഫ്‌സി, കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, അംബുജ സിമെന്റ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക