സെന്‍സെക്‌സ് 518 പോയന്റ് കുതിച്ചു; നേട്ടവും കോട്ടവുമായി വിപണി ക്ലോസ് ചെയ്‌തു
ഓഹരി വിപണിയില്‍ മികച്ച മുന്നേറ്റം. സെന്‍സെക്‌സ് 517.78 പോയന്റ് നേട്ടത്തില്‍ 28067.31ലും നിഫ്റ്റി 162.70 പോയന്റ് ഉയര്‍ന്ന് 8518.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1794 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1060 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. വോദാന്ത, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നീ ഓഹരികള്‍ നാല് ശതമാനം നേട്ടമുണ്ടാക്കി. എസ്ബിഐ, റിലയന്‍സ് എന്നിവയും നേട്ടത്തിലായിരുന്നു. ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ് എന്നിവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.