ഓഹരിവിപണി നേട്ടത്തില്‍

ചൊവ്വ, 23 ജൂണ്‍ 2015 (10:14 IST)
എട്ടാമത്തെ വ്യാപാര ദിനത്തിലും ഓഹരി വിപണികള്‍ നേട്ടത്തില്‍. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 29 പോയന്റ് നേട്ടത്തില്‍ 27760ലും നിഫ്റ്റി 7 പോയന്റ് ഉയര്‍ന്ന് 8360ലുമെത്തി. 493 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 132 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, എസ്ബിഐ, എല്‍ആന്റ്ടി, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലും ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഗെയില്‍, ടിസിഎസ്, മാരുതി തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.

വെബ്ദുനിയ വായിക്കുക