യുഎസ് സൂചികകളിലെ നഷ്ടം ഇന്ത്യയിലും പ്രതിഫലിച്ചു, സെൻസെക്‌സ് 830 പോയന്റ് ഇടിഞ്ഞു

വെള്ളി, 6 മെയ് 2022 (12:55 IST)
യുഎസ് സൂചികകളിലെ കനത്ത നഷ്ടം രാജ്യത്തെ വിപണിയെ ബാധിച്ചു. കനത്ത നഷ്ടത്തോടെയാണ് വെള്ളിയാഴ്‌ച രാജ്യത്ത് വ്യാപാരം ആരംഭിച്ചത്.സെന്‍സെക്‌സ് 830 പോയന്റ് നഷ്ടത്തില്‍ 54,870ലും നിഫ്റ്റി 260 പോയന്റ് താഴ്ന്ന് 16,419ലുമാണ് വ്യാപാരം നടക്കുന്നത്. ഫെഡ് റിസർവ് നിരക്ക് ഉയർത്തുന്നതാണ് യുഎസ് സൂചികകളെ ബാധിച്ചത്.
 
നിഫ്റ്റി റിയാല്‍റ്റി, ഐടി, ഓട്ടോ, മെറ്റല്‍, ധനകാര്യം തുടങ്ങിയ സൂചികകൾ 2-3 ശതമാനം നഷ്ടത്തിലാണ്.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും രണ്ടുശതമാനത്തോളം താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍