ഓഹരി വിപണിയില്‍ നേരിയ നഷ്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 22.72 പോയന്റ് നഷ്ടത്തില്‍ 28159ലും നിഫ്റ്റി 18 പോയന്റ് നഷ്ടത്തില്‍ 8510ലുമെത്തി.
270 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 246 ഓഹരികള്‍ നഷ്ടത്തിലുമാണ്. സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, വിപ്രോ, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നഷ്ടത്തിലുമാണ്.