മൂന്നാം ദിവസവും സമ്മർദ്ദം: സെൻസെക്സ് 1,021 പോയൻ്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (16:48 IST)
മുംബൈ: കനത്ത വില്പന സമ്മർദ്ദത്തിൽ മൂന്നാമത്തെ ദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഫെഡ് റിസർവിൻ്റെ തീരുമാനത്തെ തുടർന്ന് എല്ലാ സെക്ടറുകളിലും സമ്മർദ്ദം പ്രകടമായിരുന്നു.
 
സെന്‍സെക്‌സ് 1020.80 പോയന്റ് നഷ്ടത്തില്‍ 58,098.92ലും നിഫ്റ്റി 302.50 പോയന്റ് താഴ്ന്ന് 17,327.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരൊറ്റ ദിവസം കൊണ്ട് നിക്ഷേപകർക്ക് അഞ്ചുലക്ഷം കോടി രൂപയാണ് വിപണിയിൽ നഷ്ടമായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍