2007 കലണ്ടര്‍ വര്‍ഷത്തെ അവസാന ദിനമായ തിങ്കളാഴ്ച മുംബൈ ഓഹരി വിപണി ഉയര്‍ച്ചയോടെ തുടങ്ങി. വിപണി തുടക്കത്തില്‍ സെന്‍സെക്സ് സൂചിക 197 പോയന്റ് വര്‍ദ്ധിച്ചു.
വിപണിയില്‍ നിക്ഷേപകരുടെ ശക്തമായ സാന്നിധ്യമാണ് സെന്‍സെക്സിനെ ഉയര്‍ച്ചയില്‍ എത്തിച്ചത്. രാവിലെ 10:30 ന് സെന്‍സെക്സ് സൂചിക 197.40 പോയന്റ് ഉയര്‍ന്ന് 20,206.95 എന്ന നിലയില്‍ എത്തി.
ഇതേസമയം, ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും ഉയര്‍ച്ചയില്‍ തന്നെയായിരുന്നു. നിഫ്റ്റി സൂചിക 64.20 പോയന്റ് ഉയര്‍ന്ന് 6,143.90 എന്ന നിഅല്യില് എത്തിയിരുന്നു.