വളര്‍ച്ച: എന്‍എസ്ഇക്ക് മൂന്നാം സ്ഥാനം

ലോകമൊട്ടുക്കുള്ള ഓഹരി വിപണി കേന്ദ്രങ്ങളുടെ വളര്‍ച്ചാ നിരക്ക് സംബന്ധിച്ച് ദേശീയ ഓഹരി വിപണിക്ക് മൂന്നാം സ്ഥാനം ലഭിച്ചു. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് എക്സ്ചേഞ്ചസ് ആണ് സ്ഥിതിവിവരക്കണക്കുകള്‍ പുറത്തുവിട്ടത്.

ഓഹരി വിപണികളില്‍ ലിസ്റ്റു ചെയ്ത കമ്പനികളുടെ എണ്ണം മാനദണ്ഡമാക്കിയാണ് ഈ പട്ടിക തയാറാക്കിയിരിക്കുന്നത്. ഇതിലെ ശ്രദ്ധേയമായ കാര്യം എന്‍.വൈ.എസ്.ഇ, നാസ്ഡാക്, ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയെ മറികടന്നാണ് എന്‍.എസ്.ഇ മുന്നിലെത്തിയത് എന്നാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ ലിസ്റ്റ് ചെയ്ത കമ്പനികളുള്ള സ്റ്റോക്ക് എക്സ്ചേഞ്ച് എന്ന പദവി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് നിലനിര്‍ത്തി.

എന്നാല്‍ 2006 ഏപ്രില്‍മുതല്‍ 2007 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷക്കാലത്ത് എന്‍.എസ്.ഇയില്‍ ലിസ്റ്റു ചെയ്ത കമ്പനികളുടെ എണ്ണം 15 ശതമാനം ഉയര്‍ന്ന് 1244 ആയി.

23.3 ശതമാനം വളര്‍ച്ചയുള്ള പോളണ്ടിലെ പോളന്‍റിലെ വാഴ്സ സ്റ്റോക്ക് എക്സ്ചേഞ്ചാണ് ഒന്നാംസ്ഥാനത്ത്. 15.4 ശതമാനം വളര്‍ച്ചയോടെ മാള്‍ട്ടാ സ്റ്റോക്ക് എക്സ്ചേഞ്ച് രണ്ടാംസ്ഥാനത്താണ്.

വെബ്ദുനിയ വായിക്കുക