മുഹൂര്‍ത്ത വ്യാപാരത്തില്‍ കയറ്റം

ചൊവ്വ, 28 ഒക്‌ടോബര്‍ 2008 (20:06 IST)
മുംബൈ: ചൊവ്വാഴ്ച വൈകിട്ട് ഒരു മണിക്കൂര്‍ നടന്ന മുഹൂര്‍ത്ത വ്യാപാരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി സൂചികകളില്‍ കയറ്റം.

ഏഷ്യന്‍ വിപണികള്‍ ചൊവ്വാഴ്ച ശക്തമായ തിരിച്ചുവരവ് നടത്തിയതും യുഎസ് സൂചികകള്‍ പ്രത്യാശാപരമായ നിലയിലായതും ഇന്ത്യന്‍ ആഭ്യന്തരവിപണികള്‍ക്ക് ഊര്‍ജ്ജസ്വലത നല്‍കി. ചെറുതും വലുതുമായ മിക്ക ഓഹരികളിലും കയറ്റം ദൃശ്യമായിരുന്നു.

സെന്‍സെക്സ് 450 പോയന്‍റ് ഉയര്‍ച്ചയോടെയാണ് വ്യാപാരം തുടങ്ങിയത്. 498.52 പോയന്‍റ് ലാഭത്തില്‍ 9008.08 എന്ന നിലയില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 160.40 പോയന്‍റ് ലാഭത്തില്‍ 2684.60. എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു.

ഹിന്‍ഡാല്‍കോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ജയ്പ്രകാശ് അസോസിയേറ്റ്സ്, ടാറ്റ മോട്ടോഴ്സ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയവര്‍ 10-13% ലാഭം നേടി.

ഗ്ലന്‍‌മാര്‍ക്ക് ഫാര്‍മ, ജൈ കോര്‍പ്, കുമ്മിന്‍സ് ഇന്ത്യ തുടങ്ങിയവര്‍ക്ക് നഷ്ടം സംഭവിച്ചു.

വെബ്ദുനിയ വായിക്കുക