ഓഹരിവിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

ബുധന്‍, 10 ജൂണ്‍ 2015 (17:12 IST)
ഓഹരിവിപണി നേട്ടത്തില്‍. സെന്‍സെക്‌സ് 359.25 പോയിന്റ് ഉയര്‍ന്ന് 26840ലും നിഫ്റ്റി 102.05 പോയിന്റ് ഉയര്‍ന്ന് 8124.45ലും ക്ലോസ് ചെയ്തു. 
 
1705 കമ്പനികളുടെ ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 949 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലായിരുന്നു.
 
ഐഡിയ, ടാറ്റ കെമിക്കല്‍സ്, ലൂപിന്‍, ബി പി സി എല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹിന്‍ഡാല്‍കോ തുടങ്ങിയവയുടെ ഓഹരികള്‍ നഷ്‌ത്തിലായിരുന്നു. എന്നാല്‍, ഭേല്‍, വിപ്രോ, ബജാജ് ഓട്ടോ, റിലയന്‍സ്, എല്‍ആന്റ്ടി തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി.

വെബ്ദുനിയ വായിക്കുക