577 കോടി രൂപ നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര നികുതി വകുപ്പ് അയച്ച നോട്ടീസിനെതിരെ ഇന്‍ഫോസിസ്. വിദേശത്ത് ചെയ്ത ചില സോഫ്ട്‌വേര്‍ ഡെവലപ്മെന്റിനും ഇന്ത്യയിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ നിന്നു ലഭിച്ച വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് ആദായനികുതി അടയ്ക്കാന്‍ നോട്ടീസ് ലഭിച്ചത്.
കഴിഞ്ഞ ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തിനു വിരുദ്ധമാണ് ഇപ്പോഴത്തെ നോട്ടീസില്‍ പറയുന്ന കാര്യങ്ങളെന്ന് ഇന്‍ഫോസിസ് പറയുന്നു.