ഫ്രഞ്ച് ഓപ്പണില്‍ വീണ്ടും അട്ടിമറി; റോജര്‍ ഫെഡറര്‍ പുറത്ത്

ബുധന്‍, 3 ജൂണ്‍ 2015 (11:00 IST)
ഫ്രഞ്ച് ഓപ്പണില്‍ വീണ്ടും അട്ടിമറി. റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് പിന്നാലെ  സ്വിസ് താരം റോജര്‍ ഫെഡററും സെമി കാണാതെ പുറത്തായി.  നാട്ടുകാരനായ സ്റ്റാന്‍  വാവ്റിങ്കയാണു മുന്‍ ചാമ്പ്യനെ ക്വാട്ടറില്‍ അട്ടിമറിച്ചത്.  . കടുത്ത മത്സരത്തിനൊടുവിലാണ് ലോക രണ്ടാം  നമ്പറുകാരനെ വാവ്റിങ്ക മറികടന്നത്. സ്കോര്‍: 6 -4, 6-3, 7-6 (7-4). ജപ്പാന്റെ കി  നിഷികോരി- ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് മത്സരത്തിലെ വിജയിയെ വാവ്റിങ്ക സെമിയില്‍ നേരിടും.

വെബ്ദുനിയ വായിക്കുക