ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ പുറത്ത്

ഞായര്‍, 14 ഡിസം‌ബര്‍ 2014 (11:37 IST)
ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാകിസ്ഥാനോട് തോറ്റ് ഇന്ത്യ പുറത്ത്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു പകിസ്ഥാന്റെ ജയം.മത്സരത്തി 3-3 എന്ന നിലയിലായിരുന്നു ഇരു ടീമുകളും എന്നാല്‍ 59 ആം മിനിറ്റില്‍ മുഹമ്മദ് ഖാദിര്‍ നേടിയ ഗോളിലൂടെ പാകിസ്ഥാന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി ഗുര്‍ജീന്ദര്‍ സിങ്(12), ധരംവീര്‍ സിങ്(38), തിമ്മയ്യ(44) എന്നിവരാണ് ഗോളുകള്‍ നേടിയത്. പാകിസ്ഥാന് വേണ്ടി ഖാദിര്‍(17,59), മുഹമ്മദ് വഖാസ്(32), മുഹമ്മദ് ഇര്‍ഫാന്‍(44) എന്നിവര്‍ ഗോള്‍ നേടി. ഫൈനലില്‍ നിന്നും പുറത്തായതോടെ ഇനി ഇന്ത്യ വെങ്കലത്തിനായി നിലവിലെ ചാമ്പ്യന്‍മാരായ ആസ്ട്രേലിയയോട് മത്സരിക്കും. ഫൈനലില്‍ പാകിസ്ഥാന്‍ ജര്‍മ്മനിയെ നേരിടും



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക