മടങ്ങിവരവില്‍ ഫെൽപ്സ് നാലാമത്
മടങ്ങിവരവിലെ ആദ്യ അന്താരാഷ്ട്ര ഫൈനലിൽ മൈക്കേൽ ഫെൽപ്സ് ഫിനിഷ് ചെയ്തത് നാലാമത്. പാൻ പസഫിക് സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിന്റെ100മീറ്റർ ഫ്രീസ്റ്റൈലിലാണ് ഫെൽപ്സ് നാലാമതായി നീന്തിയെത്തിയത്.
ഹീറ്റ്സിൽ മൂന്നാമത്തെ ഫാസ്റ്റസ്റ്റ് താരമായാണ് ഫെൽപ്സ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫൈനലില്‍ കാമറൂൺ യുവതാരം മൈക് ഇവോയിയാണ് സ്വർണമണിഞ്ഞത്. 18 ഒളിമ്പിക്സ് സ്വർണ മെഡൽ സ്വന്തമാക്കിയിട്ട് ഫെൽപ്‌സ് 2016 ഒളിമ്പിക്സ് ലക്ഷ്യമിട്ടാണ് നീന്തൽ കുളത്തിലേക്ക് തിരിച്ചെത്തിയത്.