ഇന്ത്യ ബി ടീം ബില്ല്യാര്‍ഡ്‌സ് ലോകചാമ്പ്യന്മാര്‍
പ്രഥമ ലോക ടീം ബില്ല്യാര്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ബി ടീം ജേതാക്കളായി. ഫൈനലില്‍ ഇന്ത്യ എ ടീമിനെയാണ് പങ്കജ് അദ്വാനി, രൂപേഷ് ഷാ, അശോക് ഷാണ്ഡില്ല്യ, ദേവേന്ദ്ര ജോഷി എന്നിവര്‍ അംഗങ്ങളായ ബി ടീം പരാജയപ്പെടുത്തിയത്.
സ്‌കോര്‍: 5-4. മുന്‍ ഏഷ്യന്‍ ബില്ല്യാര്‍ഡ്‌സ് ചാമ്പ്യന്‍ അലോക് കുമാര്‍, നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍ സൗരവ് കൊത്താരി, ലോക ചാമ്പ്യന്‍ഷിപ്പിലെ റണ്ണറപ്പ് ധ്രുവ് സിത്‌വാല, ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് ബാലചന്ദ്ര ഭാസ്‌കര്‍ എന്നിവരാണ് റണ്ണറപ്പുകളായ ഇന്ത്യ എ ടീമിലെ അംഗങ്ങള്‍.