പുരുഷ ജൂനിയര്‍ ലോകകപ്പ് ഹോക്കി ടൂര്‍ണ്ണമെന്‍റിലെ ടീം ഗ്രൂപ്പുകളെ പ്രഖ്യാപിച്ചു. നെതര്‍ലാന്‍ഡ്, ന്യൂസിലാന്‍ഡ് തുടങ്ങിയവരോടൊപ്പം ഗ്രൂപ്പ് ഡി യിലാണ് ഇന്ത്യയുടെ സ്ഥാനം. പോളണ്ടും സിംഗപ്പൂരുമാണ് ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകള്‍.
മൊത്തം ഇരുപത് ടീമുകളാണ് മല്‍സരത്തിനുള്ളത്. നിലവിലെ ചാമ്പ്യന്‍ അര്‍ജന്‍റീന എ ഗ്രൂപ്പിലാണ്. ജൂണ്‍ 17 മുതല്‍ 21 വരെ സിംഗപൂര്‍, മലേഷ്യ എന്നിവിടങ്ങളിലാണ് മല്‍സരം നടക്കുക. ടീം ഗ്രൂപ്പുകള്‍ ഇനി പറയുന്ന പ്രകാരമാണ്.
ഗ്രൂപ്പ് എ: അര്‍ജന്‍റീന, ബെല്‍ജിയം, ഈജിപ്ത്, പാകിസ്ഥാന്‍,റഷ്യ. ഗ്രൂപ്പ് ബി: ഓസ്ട്രേലിയ, ചിലി, ജര്‍മനി, ജപ്പാന്‍, ദക്ഷിണാഫ്രിക്ക. ഗ്രൂപ്പ് സി: ഇംഗ്ലണ്ട്, കൊറിയ, മലേഷ്യ, സ്പെയിന്‍, യുഎസ്‌എ. ഗ്രൂപ്പ് ഡി: ഇന്ത്യ, നെതര്‍ലാന്‍ഡ്, ന്യൂസിലാന്‍ഡ്, പോളണ്ട്, സിംഗപൂര്‍.
ഓഗസ്റ്റ് മൂന്ന് മുതല്‍ 16 വരെ ബോസ്റ്റണ്‍, യുഎസ്‌എ എന്നിവിടങ്ങളില്‍ നടക്കുന്ന വനിത ജൂനിയര്‍ ലോകകപ്പിനുള്ള ടീം ഗ്രൂപ്പുകളെ അടുത്ത മാസം മദ്ധ്യത്തോടെ പ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ അറിയിച്ചു.