ജപ്പാന്റെ കെയ് നിഷികോരി വിംബിള്‍ഡണ്‍ ടെന്നീസിന്റെ മൂന്നാം റൌണ്ടില്‍ കടന്നു. ഫ്രാന്‍സിന്റെ ഫ്ലോറെന്റ് സെറയെയാണ് നിഷികോരി പരാജയപ്പെടുത്തിയത്.
നിഷികോരി 6-3, 7-5, 6-2 എന്നീ സെറ്റുകള്‍ക്കാണ് ഫോറെന്റ് സെറയെ പരാജയപ്പെടുത്തിയത്. പതിനേഴ് വര്‍ഷത്തിനുള്ളില്‍ ഇതാദ്യമായാണ് ജപ്പാന് പുരുഷ താരം വിംബിള്‍ഡണിന്റെ മൂന്നാം റൌണ്ടില്‍ എത്തുന്നത്.
ജുവാന്‍ മാര്ട്ടിന് ഡെല്‍ പോട്രോയെയാണ് അടുത്ത ഘട്ടത്തില്‍ നിഷികോരി നേരിടുക.