ജമൈക്കന്‍ താരമായ ജൂലിയൻ ഫോർട്, അമേരിക്കൻ താരങ്ങളായ ജസ്റ്റിൻ ഗാട്ലിൻ, ക്രിസ്റ്റ്യൻ കോൾമാൻ എന്നിവരും ഹീറ്റ്സിലെ ജേതാക്കളായി സെമിയിലെത്തി. ഇന്നുരാത്രി ഇന്ത്യൻ സമയം 11.30നാണ് 100 മീറ്റർ സെമിഫൈനൽ. നാളെ പുലർച്ചെ 2.15നാണ് ഫൈനൽ.
അതേസമയം, പതിനായിരം മീറ്ററില്‍ സ്വര്‍ണം നേടി ബ്രിട്ടന്റെ മോ ഫറ ലോകമീറ്റിലെ വിടവാടങ്ങല് അവിസ്മരണീയമാക്കി മാറ്റുകയും ചെയ്തു. കണക്കുകൂട്ടലുകളൊന്നും തെറ്റാതെതന്നെയായിരുന്നു വിടവാങ്ങല്‍ മല്‍സരത്തില്‍ മോ ഫറ മത്സരിച്ചത്.