ഫെഡറേഷന്‍ കപ്പ്‌: ഈഗിള്‍സ് പുറത്ത്

ശനി, 18 ജനുവരി 2014 (10:04 IST)
PRO
പൊരുതിയെങ്കിലും ഈഗിള്‍സിനു തോല്‍വി. ഫെഡറേഷന്‍ കപ്പ്‌ ഫുട്ബോള്‍ ഗ്രൂപ്പ്‌ എ പ്രാഥമിക റൗണ്ടില്‍ ഗോവ ചര്‍ച്ചില്‍ ബ്രദേഴ്സിനോട്‌ 1-2ന്‌ ആയിരുന്നു തോല്‍വി.

ഇതോടെ ആറു പോയിന്റുമായി ചര്‍ച്ചില്‍ സെമിഫൈനല്‍ സാധ്യത വര്‍ധിപ്പിച്ചു. സ്ട്രൈക്കര്‍ ബല്‍വന്ത്‌ സിങ്‌, അബ്ദല്‍ ഹമീദ്‌ മുസ്‌തഫ ഷബാന എന്നിവരാണു ചര്‍ച്ചിലിനുവേണ്ടി ഗോള്‍ നേടിയത്‌. ഈഗിള്‍സിന്റെ ഗോള്‍ സ്ട്രൈക്കര്‍ സാക്കിബു നേടി.

ഗ്രൂപ്പ്‌ എയിലെ ആവേശമില്ലാത്ത മല്‍സരത്തില്‍ പുണെ എഫ്സിയെ 1-0ന്‌ കൊല്‍ക്കത്ത യുണൈറ്റഡ്‌ എസ്സി തോല്‍പിച്ചു.

വെബ്ദുനിയ വായിക്കുക