പിവി സിന്ധുവിന് ദേശീയ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് കിരീടം
ചൊവ്വ, 24 ഡിസംബര്‍ 2013 (11:19 IST)
PRO
അന്താരാഷ്ടതാരമായ പിവി സിന്ധുവിന് ദേശീയ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് കിരീടം. പുരുഷവിഭാഗത്തില്‍ കെ ശ്രീകാന്തിനാണ് ചാമ്പ്യന്‍ഷിപ്പ്. മിക്‌സഡ് ഡബിള്‍സില്‍ മലയാളിയായ അപര്‍ണാ ബാലന്‍ - അരുണ്‍ വിഷ്ണു സഖ്യം കിരീടം നിലനിര്‍ത്തി.
ലോക ബാഡ്മിന്റണ്‍ വെങ്കലമെഡല്‍ ജേത്രിയായ സിന്ധുവിന്റെ രണ്ടാം ദേശീയ കിരീടമാണിത്. ശ്രീകാന്ത് ആദ്യമായാണ് ദേശീയകിരീടം നേടുന്നത്. പുരുഷ വിഭാഗം ഡബിള്‍സ് കിരീടം പ്രണവ് ജെറി ചോപ്ര-അക്ഷയ് ദവാല്‍ക്കര്‍ ജോഡി കരസ്ഥമാക്കി. വനിതാ ഡബിള്‍സില്‍ ജ്വാലാ ഗുട്ട - അശ്വനി പൊന്നപ്പ സഖ്യം കിരീടം ചൂടി.