ദേശീയ ഐ ലീഗ് ഫുട്ബോളില്‍ ഒഎന്ജിസിക്കെതിരെ ചിരാഗ് യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. രണ്ട് ഗോളുകള്‍ക്കെതിരെ നാല് ഗോളുകള്‍ക്കാണ് ചിരാഗിന്റെ ജയം.
നാല്‍പ്പത്തിരണ്ടാം മിനുട്ടിലാണ് ചിരാഗിന്റെ ആദ്യ ഗോള്‍ ജോഷിമര്‍ നേടിയത്. എലിജാ ജൂനിയര്‍(55), ഡെന്‍സണ്‍ ദേവദാസ്(61), ലാല്‍ കമല്‍ ഭൌമിക്(82) എന്നിവരും ചിരാഗിന് വേണ്ടി ഓരോ ഗോള്‍ നേടി. അമ്പത്തിയൊമ്പതാം മിനുട്ടിലും തൊണ്ണൂറാംമിനുട്ടിലും ബാബ തുണ്ടെ ഒഎന്‍ജിസിക്കു വേണ്ടി ഗോളുകള്‍ നേടി.
മറ്റൊരു മത്സരത്തില്‍ ഈസ്റ്റ് ബംഗാളും ഗോവ ചര്‍ച്ചില്‍ ബ്രദേഴ്സും 2-2നു സമനിലയില്‍ പിരിഞ്ഞു. സഞ്ജു പ്രധാന്, ടോള്‍ഗെ ഒസ്ബെ എന്നിവര്‍ ഈസ്റ്റ് ബംഗാളിനു വേണ്ടിയും വിന്‍സന്റ്(രണ്ട്) ചര്ച്ചിലിനായും ഗോള്‍ നേടി.