ഈ രാശിയിലുള്ള പുരുഷന്മാർ സ്ത്രീകളുടെ മനം കവരും!

കെ കെ

ഞായര്‍, 5 ജനുവരി 2020 (17:12 IST)
ചില രാശിക്കാര്‍ സ്ത്രീകളെ വേഗത്തിൽ ആകര്‍ഷിക്കുമെന്നും ജ്യോതിഷം പറയുന്നു. ഇവരുടെ സവിശേഷതകള്‍ ചുവടെചേര്‍ക്കുന്നു.
 
മിഥുനം
മിഥുനം രാശിക്കാരിൽ ചിലര്‍മാത്രം അലസന്മാരായിരിക്കും. യാന്ത്രിക മനോഭാവം കാണിക്കുന്ന ഇവരുടെ മനസ്സില്‍ പലകാര്യങ്ങളും ഉണ്ടായിരിക്കും. ബുധനാണ് മിഥുനം രാശിക്കാരുടെ അധിപതി. നാഡിസംബന്ധമായ കാര്യങ്ങളിൽ ഇവർക്ക് ചില പ്രശ്നങ്ങൾ നേരിട്ടേക്കാം. ഏതുകാര്യവും പെട്ടെന്ന് ചെയ്തു തീർക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും. പെട്ടെന്ന് വികാരവിക്ഷുബ്ധരാവും. ജീവിത്തതിൽ ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയ ഇവർക്ക് വേണ്ടി വന്നേക്കും.

ഈ രാശിക്കാരായ പുരുഷന്മാര്‍ വളരെ ഭാഗ്യമുള്ളവരാണ്. പെട്ടെന്ന് തന്നെ ഇവ‍ര്‍ സ്ത്രീകളെ ആകര്‍ഷിക്കും. മിഥുനം രാശിക്കാരായ പുരുഷന്മാര്‍ പൊതുവേ സംസാര പ്രിയരും മൃദു സ്വഭാവം പ്രടിപ്പിക്കുന്നവരുമാണ്. വിഷമകരമായ സാഹചര്യങ്ങളെ നേരിടുന്നതിൽ ഈ രാശിക്കാര്‍ വളരെ പിന്നിലാണ്. ഏതൊരു സ്ത്രീയുടേയും മനസ്സറിയാൻ ശ്രമിക്കുമെന്നതും ഇവരിൽ സ്ത്രീകൾ ഇഷ്ടപ്പെടുന്ന കാര്യമാണ്.
 
മേടം 
രാശിക്കാരായ സ്ത്രീകൾ ജീവിതത്തിൽ വ്യക്തമായ നിലപാടുകൾ ഉള്ളവരായിരിക്കും. സ്വന്തം താൽപര്യങ്ങൾക്കായിരിക്കും ഇവര്‍ മുൻതൂക്കം നൽകുക . ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ജീവിത പങ്കാളിയുടെ സഹകരണമുണ്ടാവണമെന്ന് പ്രതീക്ഷിക്കുന്നവരാണ് മേടം രാശിയിൽപെട്ട സ്ത്രീകൾ.
 
ചിങ്ങം 
രാശിക്കാരായ സ്ത്രീകൾ സമര്‍ത്ഥരും കര്‍ക്കശക്കാരുമാണ്. തങ്ങളെപ്പോലെ ഉറച്ച സ്വഭാവമുള്ളവരെയാണ് ചിങ്ങം രാശിക്കാരായ സ്ത്രീകൾ ജീവിത പങ്കാളിയായി പ്രതീക്ഷിക്കുന്നത്. പങ്കാളിയോട് വിശ്വസ്തത പുലര്‍ത്തുന്നവരും അവരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നവരുമാണ് ചിങ്ങം രാശിയിലുള്ള സ്ത്രീകൾ. പകരം വയ്ക്കാനാവാത്ത വിധം മക്കളേയും പങ്കാളിയേയും സ്നേഹം കൊണ്ട് പൊതിയുന്നവരായിരിക്കും ഇവര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍