ഗുളികന്‍ ഒരു വഴിമുടക്കിയോ ?; വിശ്വാസങ്ങള്‍ പറയുന്നത്!
വെള്ളി, 26 ഏപ്രില്‍ 2019 (20:23 IST)
ഗുളികന്‍ എന്ന് കേള്‍ക്കുന്നതല്ലാതെ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പലര്‍ക്കും അറിയില്ല. ഗുളികന്‍ എന്ന സങ്കല്പം എന്താണെന്നും ഏത് വിശ്വാസത്തിന്റെ ഭാഗമാണ് ഇതെന്നും ഭൂരിപക്ഷം പേര്‍ക്കും അറിയില്ല.
ശനിയുടെ ഉപഗ്രഹമാണ് ഗുളികന്‍. ഗുളികൻ രാശിയിൽ ഒറ്റയ്ക്ക് നിന്നോ മറ്റ് ഗ്രഹങ്ങളോട് കൂടിയോ രാശിപ്രശ്നത്തിലും, ജാതകത്തിലും മുഹൂർത്തത്തിലും പ്രഭാവം ചെലുത്തി ശുഭ ഫലങ്ങളെ വ്യതിചലിപ്പിച്ച് ദുരിതം വരുത്തും എന്നാണ് ജ്യോതിഷം പറയുന്നത്.
ചില അപൂർവ സ്ഥാനങ്ങളിൽ മാത്രം ഗുളികൻ അത്ര ദോഷം ചെയ്യില്ല. ഗുളികനെ തികഞ്ഞ ദോഷം വിതയ്ക്കുന്ന ഗ്രഹമായി മാത്രം കണക്കാക്കുന്നവരുമുണ്ട്. ഇതത്ര ശരിയല്ല എന്നാണ് ആചാര്യന്മാര്‍ വ്യക്തമാക്കുന്നത്.
ഗുളിക ഭവനാധിപൻ കേന്ദ്രത്തിലോ ത്രികോണത്തിലോ ബലവാനായി നിന്നാൽ ചില ജാതകക്കാര്‍ ബഹുവിധമായ ധന ധാന്യ അർഥങ്ങൾ സമ്പാദിച്ച് ജീവിതത്തില്‍ ഉയരുമെന്നും കണക്കുകള്‍ പറയുന്നു.