മനസ് ശാന്തമാക്കാൻ ഏറ്റവും നല്ല വഴി ഇതാണ് !

ബുധന്‍, 24 ഏപ്രില്‍ 2019 (16:23 IST)
സമാധാനവും ശാന്തിയുമണ് മനുഷ്യ ജീവിതത്തിൽ ഏറ്റവും പ്രധാനം. ഇതാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവും. എന്നാൽ ഇത് കൈവരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ദുഖചിന്തകൾ അകറ്റാനും ശാന്ത സ്വഛമായ മനസിനുമായി നിത്യേന ജപിക്കാവുന്നതാണ് ഹനുമാൻ ചാലിസ. ശരീരത്തെയും മനസിനെയും എപ്പോഴും പോസിറ്റീവായി നിലനിർത്താനും ഹനുമാൻ ചാലിസ ജപിക്കുന്നതിലൂടെ സാധിക്കും.
 
പ്രശസ്ത കവി തുളസിദാസ് രചിച്ച നാൽപത് ശ്ലോകങ്ങൾ അടങ്ങിയ ഒരു കാവ്യമാണ് ഹനുമാൻ ചാലിസ. ദിനവും പ്രഭാതത്തിൽ ഹനുമാൻ ചാലിസ ജപിക്കുന്നതാണ് ഉത്തമം. പ്രഭാത്തിൽ ഇത് ജപിക്കുക വഴി ദിനം പോസിറ്റീവായി തന്നെ തുടങ്ങാനാകും. അതുവഴി ദിവസം മുഴുവനം ശരീരവും മനസും ശാതമാ‍ക്കാൻ സാധിക്കും.
 
ഹനുമാൻ ചാലിസയുടെ സംഗീത രൂപങ്ങളും ഇപ്പോൾ നിരവധി ഉണ്ട്. ഇവ ദിനവും കേൾക്കുന്നതും നല്ലതാണ്. മനസിലെ ദോഷചിന്തകൾ അകറ്റി ഇത് മനസിനെ ശുദ്ധീകരിക്കും. ഹനുമൻ ചാലിസ ശ്രവിക്കുകയും ജപിക്കുകയും ചെയ്യുന്നത് ഏകാഗ്രത വർധിപ്പിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍