ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും. 2020ലെ നാല് അല്‍പ ഛായയുള്ള ചന്ദ്രഗ്രഹണങ്ങളില്‍ ആദ്യത്തേതായിരിക്കും ദൃശ്യമാവുക. നാല് മണിക്കൂറും അഞ്ച് മിനിറ്റും ഗ്രഹണം നീണ്ടുനിൽക്കും. ഇന്ത്യയുടെ എല്ലായിടത്തും ചന്ദ്രഗ്രഹണം ദൃശ്യമാകും. ഇന്ത്യന്‍ സമയം രാത്രി 10.38ന് ആരംഭിച്ച് രാവിലെ 2.42നാണ് ഗ്രഹണം അവസാനിക്കുക.
സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. ഈ സമയം സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരും. ചന്ദ്രഗ്രഹണ സമയത്ത് ഭൂമി ചന്ദ്രനും സൂര്യനും ഇടയിലായിരിക്കും. ഗ്രഹണസമയത്ത് ചന്ദ്രനെ ചാര നിറത്തില്‍ കാണാം. ചന്ദ്രഗ്രഹണ സമയത്ത് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഗ്രഹണശേഷം ഇന്ന് കാണുന്ന പൂര്‍ണ്ണ ചന്ദ്രന്‍ ഈ വര്‍ഷത്തെ ആദ്യത്തെ പൂര്‍ണ്ണ ചന്ദ്രനാണ്. അതിനാല്‍ നാളെ നടക്കുന്ന ചന്ദ്ര ഗ്രഹണത്തെ 'വുള്‍ഫ് മൂണ്‍ എക്ലിപ്സ്' (Wolf Moon Eclipse) എന്നാണ് പറയുക. ഭൂമിയുടെ നിഴല്‍ സൂര്യന്‍റെ പ്രകാശത്തെ മറക്കുന്നതാണ് ചന്ദ്രഗ്രഹണം. ഭൂമിയും ചന്ദ്രനും അപൂര്‍ണമായി വ്യന്യസിക്കുമ്പോഴാണ് അല്‍പ ഛായയുള്ള ചന്ദ്രഗ്രഹണം സംഭവിക്കുന്നത്.
മറ്റ് മൂന്ന് അല്‍പ ഛായയുള്ള ചന്ദ്രഗ്രഹണങ്ങള്‍ ജൂണ്‍ 5, ജൂലൈ 5, നവംബര്‍ 30 എന്നീ തിയതികളിലാകും കാണാന്‍ സാധിക്കുക. അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2021 മേയ് 26നാണ് സംഭവിക്കുക.