സ്വപ്നത്തിലെ ഇക്കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാം !

തിങ്കള്‍, 4 മാര്‍ച്ച് 2019 (18:02 IST)
ചില സ്വപ്നങ്ങൾ വരാൻപോകുന്ന കാര്യത്തിന്റെ സൂചനകളാണ് എന്ന് നിമിത്ത ശാ‍സ്ത്രത്തിൽ പറയുന്നത് അറിയാമല്ലോ. സ്വപ്നത്തെക്കുറിച്ച് നമ്മടെ ഇടയിൽ പല വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. പുലർച്ചെ കാണുന്ന സ്വപ്നങ്ങൾ ഫലിക്കും എന്നതാണ് ഇതിൽ ഏറ്റവും കൂടുതലും കേൾക്കാറുള്ളത്. എന്നാൽ ഇതിനു ശാസ്ത്രീയമായ അടിത്തറയില്ല.
 
കാണുന്ന എല്ലാ സ്വപനങ്ങളും ഇത്തരത്തിൽ സൂചന നൽകുന്നതുമായിരിക്കില്ല. ഉദാഹരണത്തിന് മനസികമായ പ്രശ്നങ്ങൾ നേരിടുന്ന സമയത്ത് മിക്കവരും ദുസ്വപ്നങ്ങൾ കാണാറുണ്ട്. ഇവ നിമിത്ത ശാസ്ത്രത്തിൽ കണക്കാക്കപ്പെടുന്നതല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
 
ഉറക്കത്തിൽ പല ജീവികളെയും നമ്മൾ സ്വപ്നം കാണാറുണ്ടാവും. ഇത്തരത്തിൽ എട്ടുകാലികളെ സ്വപ്നം കണ്ടിട്ടുണ്ടോ. എട്ടുകാലികളെ സ്വപ്നം കാണുന്നതിൽ ഭയപ്പെടേണ്ടതില്ല. ഇവ ശുഭ സൂചകമാണ്. സ്വപ്നത്തിൽ എട്ടുകാലികളെ കണ്ടാൽ നമ്മൾ ഒരു സംരക്ഷണ വലയത്തിലാണ് എന്നാണ് സൂചന. ആപത്തുകളിൽ നിന്നും സംരക്ഷിക്കപ്പെടും എന്നാണ് ഇത് അർത്ഥമാക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍