ആത്മസംഘര്‍ഷങ്ങളില്‍ നിന്നും മുക്തി നേടാന്‍ പ്രാര്‍ഥന സഹായിക്കുമോ ?
ശനി, 30 ജൂണ്‍ 2018 (19:27 IST)
ആത്മ സംഘര്‍ഷത്തിന് പ്രാര്‍ഥനയുമായി ബന്ധമുണ്ടോ എന്ന സംശയം ഭൂരിഭാഗം പേരിലുമുണ്ട്. മനസിനെ അലട്ടുന്നതോ ദിവസവും നേരിടേണ്ടി വരുന്നതുമായ പ്രശ്‌നങ്ങള്‍ക്ക് പ്രാര്‍ഥനകളിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.
പ്രാര്‍ഥന എന്നു പറയുന്നത് ഈശ്വരനോടുള്ള അപേക്ഷ മാത്രമാകരുത്. മനസിനെ ഏകാഗ്രതയില്‍ നിലനിര്‍ത്താനും ചിന്താശേഷിയും കര്‍മ്മശേഷിയും വര്‍ദ്ധിപ്പിക്കാനുമുള്ള ഒരു മാര്‍ഗം കൂടിയാണ് മനസറിഞ്ഞുള്ള പ്രാര്‍ഥന.
വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഈശ്വരനുമായി നടത്തുന്ന വിനമയവുമായിട്ടും പ്രാര്‍ഥനയെ കണക്കാക്കാം. ഇതുവഴി ആത്മസംഘര്‍ഷം ഇല്ലാതാക്കി മനശാന്തി കൈവരികയും ചെയ്യും.
ഒരു നിശ്ചിത സമയം ശാന്തമായി ഏകാഗ്രതയോടെ ധ്യാനിക്കുന്നതും പ്രാര്‍ഥനയ്‌ക്ക് തുല്ല്യമാണ്.
മനസിനെ അലട്ടുന്ന നീറുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ അല്ലെങ്കില്‍ അവയ്ക്കുള്ള പരിഹാരങ്ങള്‍ കണ്ടെത്താനും പ്രാര്‍ഥന എന്ന മാധ്യമം സഹായിക്കുന്നു. കടുത്ത സമ്മര്‍ദ്ദങ്ങളും പിരിമുറുക്കങ്ങളും ഇല്ലാതാക്കാനും ഇതിലൂടെ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത.