ജീവിത വിജയത്തിന് രത്‌നധാരണം!

വ്യാഴം, 2 ഓഗസ്റ്റ് 2018 (13:11 IST)
എന്തുചെയ്‌തിട്ടും ജീവിതത്തിൽ ഭാഗ്യം കടന്നുവരാത്തവർ ഉണ്ടാകും. നല്ല കാര്യങ്ങൾ ചെയ്‌താൽ അത് നെഗറ്റീവായി തിരിച്ചടിക്കും. മറ്റുള്ളവർക്ക് നന്മ ചെയ്യാൻ ശ്രമിച്ചാലും അത് നമുക്ക് തന്നെ തിരിച്ചടിയാകും. ഇത്തരം പ്രശ്‌നങ്ങൾക്ക് പ്രതിവിധികൾ ഒന്നുംതന്നെ ഇല്ല എന്ന് കരുതുന്നവരാണ് നമ്മളിൽ പലരും.
 
എന്നാൽ ഓരോ വ്യക്തിയുടേയും രാശിയുടെ അടിസ്ഥാനത്തിൽ അവർക്ക് അനുയോജ്യമായ രത്‌നങ്ങളുടെ പേരും ഉണ്ടാകും. അതിനെക്കുറിച്ച് മനസ്സിലാക്കി അത് ധരിക്കുമ്പോൾ ഇതിന് പ്രതിവിധി ഉണ്ടാകുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.
 
മോതിരമോ വളയോ ആയിത്തന്നെ അത് ശരീരത്തിൽ അണിയണമെന്നില്ല. നിങ്ങൾക്ക് ഉത്തമമെന്ന് രാശിയിൽ പറയുന്ന രത്‌നത്തിന്റെ അംശം ശരീരത്തിന്റെ ഭാഗമായിരുന്നാൽ മതി. അത് എപ്പോഴും നമ്മുടെ കൂടെത്തന്നെ ഉണ്ടായാൽ ഭാഗ്യവും നമുക്കൊപ്പം തന്നെ ഉണ്ടാകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍