എന്നാൽ കുളിച്ച് ശുദ്ധിയായതിന് ശേഷം മാത്രമേ തുളസിയില തൊടാൻ പോലും പാടുള്ളൂ എന്നും ഉണ്ട്. ഭംഗിക്കു വേണ്ടി മാത്രം മുടിയുടെ അറ്റത്തു തുളസി വയ്ക്കുന്നതും കുളിക്കാതെ മുടിയിൽ തുളസിക്കതിർ ധരിക്കുന്നതും ശരിയല്ലെന്നു പഴമക്കാർ പറയാറുണ്ട്. അതിനു കാരണമായി നിരവധി കാര്യങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുളിച്ച് ശുദ്ധിയായതിന് ശേഷം മാത്രമേ തുളസിയില തലയിൽ ചൂടാൻ പാടുള്ളൂ.
വൈഷ്ണവ പ്രധാനമായ ദേവന്മാരായ മഹാവിഷ്ണു, ശ്രീകൃഷ്ണൻ, ശ്രീരാമൻ എന്നിവരെ തുളസി കൊണ്ടാണ് ആരാധിക്കേണ്ടത്. അതിനാല്‍ തുളസിയിലയ്‌ക്ക് പ്രത്യേക മഹത്വമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. തുളസിയില നുള്ളുമ്പോഴും ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചില ദിവസങ്ങളിൽ തുളസിയില നുള്ളുന്നത് വീടിന്റെ ഐശ്വര്യത്തെവരെ ബാധിക്കും.