നാഗ ദൈവങ്ങളെ കാവുകളില്‍ കുടിയിരുത്തുന്നത് എന്തിന് ?
ചൊവ്വ, 24 ജൂലൈ 2018 (18:06 IST)
സര്‍പ്പങ്ങളെ ആരാധിക്കുകയും അവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരുമാണ് ഒരു വിഭാഗം ഭാരതീയര്‍. ആചാരങ്ങളും ചടങ്ങുകളുമായി പല വിശ്വാസങ്ങളും കെട്ടു പിണഞ്ഞു കിടക്കുന്നു.
പുരാത കാലം മുതല്‍ ഭാരതീയര്‍ നാഗങ്ങളെ ആരാധിക്കുകയും അവയ്‌ക്കായി പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്യുന്നു. എന്നാല്‍ എന്തിനാണ് പൂര്‍വികര്‍ നാഗ ദൈവങ്ങളെ കാവുകളില്‍ കുടിയിരുത്തി ആരാധിച്ചിരുന്നതെന്ന് ചോദിച്ചാല്‍ പലതരത്തിലുള്ള മറുപടികളാകും ലഭിക്കുക.
പ്രകൃതിയില്‍ നിന്ന് മനുഷ്യനുണ്ടാകുന്ന ദോഷങ്ങള്‍ ഇല്ലാതാക്കാന്‍ സർപ്പങ്ങള്‍ക്ക് കഴിയുമെന്ന വിശ്വാസം പുരാതന കാലം മുതല്‍ നിലനിന്നിരുന്നു. അതിന്റെ ഭാഗമായിട്ടാണ് നാഗ ദൈവങ്ങളെ കാവുകളില്‍ കുടിയിരുത്തി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തിവരുന്നത്.
സർപ്പങ്ങൾ പുറ്റിൽ തപസിരിക്കുന്ന കാലമായ ഇടവം മുതൽ കന്നിയിലെ ആയില്യം വരെ നാഗാരാധന പാടില്ല. ഇത് തെറ്റിക്കുന്നത് ഫലം വിപരീതമാകുന്നതിനൊപ്പം ദോഷം ചെയ്യും.