ഭാരത സംസ്‌കാരത്തില്‍ ചരടുകള്‍ കെട്ടുന്നതിന് വലിയ പ്രാധാന്യമുണ്ട്. കുട്ടികളും സ്‌ത്രീകളും ഉള്‍പ്പെടയുള്ളവര്‍ പിന്തുടരുന്ന രീതികൂടിയാണിത്. ഹൈന്ദവ വിഭാഗത്തിലാണ് ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും ഭാഗമായി ചരടുകള്‍ ശരീരത്തില്‍ കെട്ടുന്നത്.
ജപിച്ചും മന്ത്രിച്ചും കെട്ടുന്ന ചരടുകള്‍ക്ക് പ്രത്യേക ശക്തിയുണ്ടെന്നാണ് വിശ്വാസം. അതിനാല്‍ ചെറിയ കുട്ടികളില്‍ വരെ ചരട് കെട്ടാറുണ്ട്. കഴുത്തിലും കൈയിലും അരയിലുമാണ് ഇത്തരത്തിലുള്ള ചരടുകള്‍ കെട്ടുന്നത്. ഇതിനായി കൂടുതലായും ഉപയോഗിക്കുന്നത് കറുത്ത ചരടാണ്.
കറുത്ത ചരടാണ് കൂടുതലായും എല്ലാവരും കെട്ടുക. എന്നാല്‍ ചുവപ്പ് നിറത്തിലുള്ള ചരടുകളും ഉപയോഗിക്കുന്നവരുണ്ട്. ഈ നിറം തിരഞ്ഞെടുക്കുന്നതു കൊണ്ട് ചില പ്രത്യേകതകള്‍ ഉണ്ടെന്നാണ് വിശ്വാസം.
നവഗ്രഹങ്ങളിലൊന്നായ ചൊവ്വയ്ക്ക് പ്രീതികരമായ നിറമാണ് ചുവപ്പ്. ദേവീ ക്ഷേത്രങ്ങളിൽ നിന്ന് ചുവന്നു ചരട് ജപിച്ച് കെട്ടുന്നത് ശത്രുദോഷം നീങ്ങാൻ ഉത്തമമാണ്. ബാധാദോഷം നീങ്ങാനും ചുവന്ന ചരട് കെട്ടുന്നത് നല്ലതാണെന്നാണ് വിശ്വാസം.