ഹൈന്ദവ വിശ്വാസപ്രകാരം അമ്പലങ്ങളിൽ നടത്തുന്ന പ്രധാന വഴിപാടാണ് തുലാഭാരം. ശർക്കര, പഴം, കരിക്ക് സ്വർണം തുടങ്ങിയവ മുതൽ മഞ്ചാടിക്കുരു, എള്ള് വരെ ഇതിനായി ഉപയോഗിക്കുകയും ചെയ്യുന്നു. ഭക്തന്റെ തൂക്കത്തിന് അനുസൃതമായോ അതിന് കൂടുതലോ ദ്രവ്യം തുലാസിൽ വെച്ച് ഭഗവാന് സമർപ്പിക്കുന്നതാണ് ചടങ്ങ്.
ആയുരാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് നല്ലൊരു വഴിപാടാണ് മഞ്ചാടിക്കുരു കൊണ്ട് തുലാഭാരം നടത്തുന്നത്. ക്ഷേത്രങ്ങളിലെ രീതി അനുസരിച്ച് വേണം ഇത്തരം തുലാഭാരങ്ങള്‍ നടത്തേണ്ടത്. ഇത് അധികം കണ്ടുവരാത്ത ഒരു വഴിപാടാണ്. പഴം കൊണ്ടുള്ള തുലാഭാരം സാധാരണ എല്ലായിടങ്ങളിലും കണ്ടുവരുന്നതുതന്നെയാണ്. രോഗങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും ആരോഗ്യമുള്ള ജീവിതത്തിനും സഹായിക്കുന്നു കദളിപ്പഴം കൊണ്ടുള്ള തുലാഭാരം. ശനിദോഷത്തിന് പരിഹാരം കാണുന്നതിന് എള്ള് കൊണ്ട് തുലാഭാരം നടത്താവുന്നതാണ്.