എട്ട് മയില്‍പ്പീലി കൈവശമുണ്ടെങ്കില്‍ ശനിദോഷം ഇല്ലായ്‌മ ചെയ്യാം
ശനിദോഷം പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുവെന്ന പരാതിയാണ് പലരിലുമുള്ളത്. ഈ ദോഷങ്ങള്‍ അനുഭവിക്കുന്നവര്‍ പല വിധത്തിലുള്ള പരിഹാരങ്ങള്‍ ചെയ്യുമെങ്കിലും ഫലമുണ്ടാകാറില്ല.
നല്ലതെന്ന് വിചാരിക്കുന്ന പല കാര്യങ്ങള്‍ക്കും ദോഷകരമായ അവസ്ഥ നല്‍കുന്ന ശനിദേഷത്തെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ മയില്‍പ്പീലിക്ക് കഴിയുമെന്നാണ് പഴമക്കാര്‍ വിശദീകരിക്കുന്നത്.
ശനീശ്വരനെ പ്രീതിപ്പെടുത്തുകയാണ് ശനിദേഷം ഇല്ലാതാക്കാനുള്ള മാര്‍ഗം. എട്ട് മയില്‍പ്പീലി ഒരുമിച്ച് ചേര്‍ത്ത് കറുത്ത നൂലു കൊണ്ട് കെട്ടി കുറച്ച് വെള്ളം തളിച്ച് ശനീശ്വരനെ പ്രാര്‍ത്ഥിച്ചാല്‍ ശനി അപഹാരം മാറുമെന്നാണ് ശാസ്‌ത്രം പറയുന്നത്.
പ്രതിസന്ധികളില്‍ തളരാതിരിക്കാനുള്ള ആത്മീയമായ ഒരു ശക്തിയാണ് മയില്‍പ്പീലി വീട്ടില്‍ സൂക്ഷിക്കുന്നത് സഹായിക്കുമെന്നാണ് പഴമക്കാര്‍ പറയുന്നത്. അതിനാല്‍ തന്നെ വീടുകളില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നത് നല്ലതാകും.