പ്രവര്‍ത്തി പരിചയവും മിടുക്കും വര്‍ധിക്കുന്നതിനാല്‍ മൂലം നക്ഷത്രക്കാര്‍ക്ക് ഈമാസം കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കേണ്ടി വരും. കാര്യങ്ങള്‍ പരിശോധിച്ചുമാത്രം സ്വീകരിക്കുക. വിദഗ്ധ ഉപദേശം ജോലിക്കാര്യങ്ങളില്‍ തേടും. കൂടാതെ പ്രതിഭാ സംഗമത്തില്‍ ഉള്‍പ്പെടാന്‍ അവസരം ഉണ്ടാകും. മറ്റുള്ളവര്‍ എന്നെ കുറിച്ച് എന്തുവിചാരിക്കും എന്ന് ചിന്തിക്കാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിനാല്‍ ചെയ്യുന്നകാര്യങ്ങളില്‍ തൃപ്തിയും സന്തോഷവും ഉണ്ടാകും.