ഇവർ ഇത്തിരി പഞ്ചാരയടിയ്ക്കുന്ന സ്വഭാവക്കാരാണ്, അതുകൊണ്ട് അവർക്ക് നേട്ടവുമുണ്ട് !

ചൊവ്വ, 28 ജൂലൈ 2020 (15:39 IST)
ജ്യോതിഷത്തില്‍ ഒരോ വ്യക്തിയുടെയും സ്വഭാവത്തെ നിര്‍ണയിക്കുന്നതില്‍ അവര്‍ ജനിച്ച രാശിക്ക് മുഖ്യസ്ഥാനമാണ് ഉള്ളത്. രാശികളില്‍ തുലാം രാശിക്കാര്‍ പ്രത്യേകതയുള്ളവരാണ്. തുലാം രാ‍ശിയുടെ ചിഹ്നമായി കാണിക്കുന്നത് ഒരു തുലാസാണ്. അതിനാല്‍ ന്യായാന്യായങ്ങള്‍ക്ക് തുല്യപ്രാധാന്യം നല്‍കുന്നവരാണ് തുലാം രാശിക്കാര്‍. ഇത്തരക്കാര്‍ രാഷ്ട്രീയം നീതിന്യായം, വ്യവസായം, ഭരണം, ഏജന്‍സി, ബിസിനസ്, സിനിമ, ടിവി, കലകള്‍, ജ്യോതിഷം, വേദാന്തം, യോഗ തുടങ്ങിയ മേഖലകളില്‍ ശോഭിക്കുന്നവരായി ഭവിക്കും എന്നാണ് പറയുന്നത്.
 
തുലാം രാശിയില്‍ ശുക്രന്റെ സ്വാധീനം വളരെ കൂടുതലാണ്. സൌന്ദര്യം, സുഖലോലുപത,കാമം, കലാസ്വാദനം തുടങ്ങിയവ ശുക്രന്റെ അധീനതയിലാണ്. അതിനാല്‍ തന്നെ തുലാം രാശിയില്‍ ജനിച്ചവര്‍ സുമുഖരും സുഖലോലുപരുമായിത്തീരാന്‍ സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങളില്‍ ആസക്തിയുള്ളതിനാല്‍ തന്നെ അത്തരം സാഹചര്യങ്ങളില്‍ എത്തിപ്പെട്ടാല്‍ തുലാം രാശിക്കാര്‍ കുഴിമടിയന്മാരാകും. എന്നാല്‍ നേട്ടങ്ങളുടെ അനുഭവമുണ്ടായാല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കും. തുടങ്ങുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലെത്തിക്കുകയും ചെയ്യാന്‍ ഇവരേകവിഞ്ഞ് മറ്റാരുമുണ്ടാകില്ല.
 
എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാൻ ഇഷ്ടപ്പെടുന്നവരാണിവര്‍. അതിനാല്‍ തന്നെ പ്രശ്ന പരിഹാരത്തിനായി മധ്യസ്ഥത വഹിയ്ക്കാൻ ഇവരെ നിയോഗിക്കുന്നത് ഗുണം ചെയ്യും. സത്യസന്ധരും കാപട്യമില്ലാത്തവരുമായിരിക്കുമെങ്കിലും നയവും തന്ത്രവും പഞ്ചാരയടിക്കുന്ന സ്വഭാവവും പ്രവൃത്തിയും കൊണ്ട് നേട്ടങ്ങള്‍ കൊയ്യുവാന്‍ ഇവര്‍ക്ക് സാധിക്കും. മറ്റുള്ളവരെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ ഈ കഴിവ ഇവരെ പലപ്പോഴും സഹായിക്കാറുണ്ട്. അന്യരുടെ വിഷമങ്ങള്‍ കണ്ടറിഞ്ഞ് പെരുമാറും. ശാന്തപ്രകൃതരായി തോന്നുമെങ്കിലും ഇടഞ്ഞാല്‍ പുലിയെപ്പോലെയാണ്. പ്രശസ്തിയുടെ കൊടുമുടിയിലെത്താന്‍ വേണ്ടി തീവ്രപരിശ്രമം ചെയ്ത് നേടിയെടുക്കുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍