പ്രതിഫലം ആഗ്രഹിക്കാതെ വേണം ദാനം ചെയ്യാൻ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നമ്മൾ ചെയ്യുന്ന ദാനം ഒരാൾക്ക് ഉപകരിച്ചാൽ മാത്രമേ അതിനെ ദാനമായി കണക്കാക്കാനാവു. നമ്മൾക്ക് ആവശ്യമില്ലാത്ത വസ്തുക്കൾ, ഉപേക്ഷിക്കാനായ തുണികൾ, നമ്മൾ കഴിച്ചതിന്റെ ബാക്കി ഭക്ഷണം എന്നിവ ദാനം ചെയ്യുന്നത് നല്ലകാര്യമാണെന്ന് തെറ്റിദ്ധരിക്കരുത്. ഇത് പുണ്യമല്ല പാപമാണ്.
ദാനം അർഹരുടെ കൈകളിൽ മാത്രമേ എത്തിച്ചേരാൻ പാടുള്ളു. എല്ലാവർക്കും ദാനം നൽകുന്നതിൽ അർത്ഥമില്ല. അർഹരായ ആളുകൾക്ക് ചെയ്യുന്ന ദാനങ്ങൾ മാത്രമാണ് പുണ്യപ്രവർത്തി. പാത്രമറിഞ്ഞ് വിളമ്പുക എന്ന ചൊല്ല് ഇവിടെയാണ് പ്രസക്തമാക്കുന്നത്. ഈശ്വരനെ സ്മരിച്ച് വേണം ദാനം ചെയ്യാൻ. പ്രത്യുപകാരം പ്രതീക്ഷിച്ചുകൊണ്ടുള്ള ദാനങ്ങൾ ഒരിക്കലും പുണ്യ പ്രവർത്തിയല്ല.