മരിച്ചുപോയവർ സ്വപ്‌നത്തിൽ വരുന്നുണ്ടോ ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം !

ബുധന്‍, 16 ഒക്‌ടോബര്‍ 2019 (20:37 IST)
മരിച്ചുപോയവരെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ എന്നും പേടിപ്പെടുത്തുന്നതാണ്. ചില ഇത്തരം സ്വപ്‌നങ്ങൾ ഇഷ്‌ടപ്പെടുന്നു. അവർ, മരിച്ചവരെ നമ്മുടെ സ്വപ്‌നങ്ങളിൽ കാണുന്നത് നല്ലതാണെന്ന് വിശ്വസിക്കുന്നു. എന്നാൽ ഇത്തരം വിശ്വാസങ്ങൾക്ക് പിന്നിൽ എന്താണ് കാരണം?
 
ചിലർക്ക് പ്രേതങ്ങൾ, ആത്‌മാക്കൾ എന്നൊക്കെ പറഞ്ഞാൽ തന്നെ ഭയമാണ്. എന്നാൽ മറ്റുചിലർക്ക് അതിലൊന്നും വിശ്വാസമില്ല. മരിച്ചവർ സ്വപ്‌നങ്ങളിൽ വരുന്നത് അതുകൊണ്ടുതന്നെ അവർക്ക് പേടിയുമില്ല. ഇങ്ങനെയുള്ള സ്വപ്‌നം പതിവാകുകയാണെങ്കിൽ ഒന്ന് ശ്രദ്ധിക്കണം.
 
നമുക്ക് വേണ്ടപ്പെട്ട ആർക്കെങ്കിലും അല്ലെങ്കിൽ നമുക്ക് അടുത്ത് പരിചയമുള്ള ആർക്കെങ്കിലും അപകടങ്ങൾ സംഭവിച്ചേക്കാം എന്നതിനുള്ള മുൻസൂചനയുമാകാം ഇത്തരത്തിലുള്ള സ്വപ്‌നങ്ങളെന്ന് പഴമക്കാർ പറയുന്നു. ഇതുകൂടാതെ, ഇത്തരത്തിലുള്ള സ്വപ്‌നം പതിവാകുകയാണെങ്കിൽ അത് നമ്മുടെ മാനസിക ആരോഗ്യത്തെ തന്നെ ബാധിച്ചെന്നും വരാം.
 
ആഗ്രഹങ്ങൾ പൂർത്തിയാകാതെ മരിച്ചവരാണ് സ്വപ്‌നങ്ങളിൽ വരാറുള്ളത് എന്നും വിശ്വാസമുണ്ട്. അവരുടെ ആഗ്രഹപൂര്‍ത്തീകരണത്തിനാണ് ഇത്തരത്തിലുള്ള സ്വപ്‌നം കാണുന്നത് എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെയാണ്, മരിച്ച് കഴിഞ്ഞാൽ അവർക്ക് ചെയ്യാനുള്ള കർമ്മങ്ങൾ ഒക്കെ തെറ്റാതെ ചെയ്യണം എന്ന് പഴമക്കാർ പറയുന്നതും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍