ആ കൃത്രിമത്വം മാമാങ്കത്തിൽ ഉണ്ടാവില്ല, തുറന്നുപറഞ്ഞ് എം പത്മകുമാർ !

ബുധന്‍, 16 ഒക്‌ടോബര്‍ 2019 (18:03 IST)
മമ്മൂട്ടി ചാവേർ പോരാളിയായി വേഷമിടുന്ന മാമാങ്കം എന്ന ചരിത്ര സിനിമക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ മലയാള സിനിമ ആരാധകർ. മലയാളത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് മാമാങ്കം. ചിത്രം മലയാളത്തിലെ ബാഹുബലിയായിരിക്കും എന്നെല്ലാമാണ് ഇതിനകം തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവേശത്തോടെ അരാധകർ പറയുന്നത്.
 
എന്നാൽ മാമാങ്കം ഒരിക്കലും ബാഹുബലി പോലെ ഒരു ചിത്രമായിരിക്കില്ല എന്ന് സംവിധയകൻ എം പത്മകുമാർ പറയുകയാണ്. ഒരിക്കലും ബാഹുപലി പോലെ സാങ്കേതികത അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സിനിമയല്ല മാമാങ്കം. സിനിമ കാണുമ്പോൾ പ്രേക്ഷകർക്ക് അത് മനസിലാകും. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം എന്നത് മാറ്റി നിർത്തിയാൽ ഇത് സാധാരണം മനുഷ്യരുടെ കഥ പറയുന്ന ചിത്രമാണ്. 
 
മാമാങ്കം പ്രഖ്യാപിച്ചപ്പോൾ മുതൽ സിനിമയിൽ വിഎഫ്എക്സിന് പ്രാധാന്യം ഉണ്ടാകുമോ എന്നായിരുന്നു ആരാധകരുടെ പ്രധാന സംശയങ്ങളിൽ ഒന്ന്. എന്നാൽ വിഎഫ്എക്സ് ഉപയോഗപ്പെടുത്തേണ്ട ഒരു സിനിമയല്ല മമ്മാങ്കം എന്നും പത്മകുമാർ പറയുന്നു. 'വിഎഫ്എക്സ് എങ്ങനെ ചെയ്താലും അതിൽ ഒരു കൃത്രിമത്വം ഉണ്ടാകും. വടക്കൻ വീരഗാഥയും പഴശിരാജയും ഒക്കെ ചെയ്തതുപോലെ റിയലിസ്റ്റിക്കായി മാമാങ്കം ഒരുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
 
മാത്രമല്ല ബാഹുബലി പോലെ വലിയ കൊട്ടാരങ്ങളുടെ പശ്ചത്തലം ഉള്ള ഒരു സിനിമയല്ല മാമാങ്കം. സാധാരണ മനുഷ്യരുടെ കഥയാന് ചിത്രം പറയുന്നത്. ഒരു കാലഘട്ടം പുനർനിർമ്മിക്കേണ്ടതുണ്ടായിരുന്നു. വിഎഫ്എക്സ് എന്നതിനേക്കാൾ റിയലിസ്റ്റിക്കായി സിനിമയെ സമീപിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അത് പൂർത്തീകരിക്കാനും സാധിച്ചു. പത്മകുമാർ പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍