പുതുവർഷം ഐശ്വര്യപൂർണമാക്കാം, അനിഴം നക്ഷത്രക്കാർ ശ്രദ്ധിക്കൂ !

വ്യാഴം, 3 ജനുവരി 2019 (18:44 IST)
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോരുത്തരും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. വർഷാരംഭം മുതൽ തന്നെ ഗുണങ്ങൾ ലഭിക്കാൻ ഇത് നമ്മേ സഹായിക്കും. എന്നാൽ എല്ലാവരും ഒരേ കർമ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കർമ്മങ്ങൾ മാറ്റം വരും.
 
പുതുവർഷം ഗുണകരമാക്കുന്നതിന് അനിഴം നക്ഷത്രക്കാർ പ്രധാനമായും ശനീശ്വരന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. നവഗ്രഹ പ്രതിഷ്ഠയുൾല ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ശനീശ്വരന് ഇഷ്ടപ്പെട്ട വഴിപാടുകൾ കഴിക്കുന്നതും ശനീശ്വരന്റെ പ്രീതി സ്വന്തമാക്കാൻ സഹായിക്കും. 
 
അനിഴം നക്ഷത്രക്കാൻ ശാസ്താവിന് നീരാഞ്ജനം, കറുത്ത പട്ട് എന്നിവ സമർപ്പിക്കുന്നതും കൂടുതൽ ഗുണം ചെയ്യും. വീടുകളിൽ എള്ളുതിരി കത്തിക്കുന്നതും അനിഴം നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കാൻ സഹായിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍