ഒരു മലയാളമാസത്തില്‍ രണ്ടു തവണ ജൻമനക്ഷത്രം വന്നാല്‍ രണ്ടാമത്തേത് പിറന്നാള്‍ ആയി സ്വീകരിക്കണമെന്നാണ് പ്രമാണം. എന്നാല്‍, രണ്ടാമതു വരുന്ന നക്ഷത്രത്തില്‍ അടുത്ത മാസത്തെ സൂര്യസംക്രമം സ്പര്‍ശിക്കുന്നുണ്ടെങ്കില്‍ ആ മാസത്തില്‍ ആദ്യം വരുന്ന ജന്മനക്ഷത്രം തന്നെ പിറന്നാള്‍ ആയി സ്വീകരിക്കണം.