അമ്പലത്തിനുള്ളിലെ ബലിക്കല്ലിൽ തൊട്ട് തൊഴുവാൻ പാടില്ലെന്ന് പറയുന്നതിന്റെ കാരണങ്ങൾ

ശനി, 16 ജൂണ്‍ 2018 (16:14 IST)
ക്ഷേത്രത്തിന്റെ അകത്തായി ശ്രീകോവിലിനു ചുറ്റുമായി പ്രത്യേകരീതിയില്‍ വിന്യസിച്ചിട്ടുളള കല്ലുകളാണ് ബലിക്കല്ലുകള്‍. അമ്പലത്തിനു പുറത്തായി പ്രദക്ഷിണ വഴിയുടെ വലതു ഭാഗത്തായും ബലിക്കല്ലുകള്‍ കാണാനാവും. പ്രദക്ഷിണം ചെയ്യുമ്പോൾ എപ്പോഴും ബലിക്കല്ലുകൾ പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയുടെ വലതുഭാഗത്തായിരിക്കണം. 
 
അതോടൊപ്പം, ബലിക്കല്ലിൽ തൊട്ടുതൊഴരുതെന്ന് പഴമക്കാർ പറയാറുണ്ട്. അതിൽ എന്തെങ്കിലും വാസ്തവമുണ്ടോ? ഇക്കാര്യത്തിൽ ജ്യോതിഷം പറയുന്നത് എന്താണെന്ന് നോക്കാം. ദേവനു പ്രദക്ഷിണം വയ്ക്കുന്ന സമയത്ത് അറിയാതെ ബലിക്കല്ലുകളിൽ തട്ടുകയോ മറികടക്കുകയോ ചവിട്ടുകയോ ചെയ്താൽ ബലിക്കല്ലിൽ തൊട്ടു തൊഴരുത്. അറിയാതെ ചവിട്ടുന്നതിലും വലിയ തെറ്റാണ് തൊട്ടു തലയിൽ വയ്ക്കുന്നത്. 
 
ഒരു ബലിക്കല്ലിൽ നിന്നും മറ്റൊരു ബലിക്കല്ലിലേക്ക് നിരന്തരമായി ഊർജ പ്രവാഹമുണ്ടാകും. ഈ ഊർജ പ്രവാഹത്തിന് തടസ്സമുണ്ടാവാൻ പാടില്ല എന്നതാണു തത്വം. തൊട്ടുതൊഴുമ്പോൾ നമ്മൾ വീണ്ടും ഈ ഊർജ പ്രവാഹത്തിനു തടസ്സം വരുത്തുന്നു.  
 
ബലിക്കല്ലിൽ അറിയാതെ തട്ടുകയോ ചവിട്ടുകയോ മറികടക്കുകയോ ചെയ്താൽ പ്രായശ്ചിത്തമായി മൂന്നു തവണ ക്ഷമാപണമന്ത്രം ജപിച്ചാൽ മതിയാകുമത്രേ. ക്ഷേത്രശാസ്ത്രത്തില്‍ ബലിക്കല്ലുകള്‍ക്ക് വളരെയധികം പ്രാധാന്യമാണ് ഉളളത്. ക്ഷേത്രഉത്സവസമയത്ത് ബലിക്കല്ലുകളില്‍ പ്രത്യകപൂജകള്‍ നടത്താറുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍