വിശ്വാസം, അന്ധവിശ്വാസം ഇത് രണ്ടും നാം നിത്യേന കേൾക്കുന്ന വാക്കുകളാകാം. "ഞാനെന്റെ സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ട കാര്യം അവിശ്വസിക്കേണ്ടതുണ്ടോ‘? എന്ന് ചിലർ ചോദിക്കും. ‘ഞാൻ കണ്ടിട്ടില്ല അതുകൊണ്ട് വിശ്വസിക്കില്ല’ എന്ന് പറയുന്നവരും ഉണ്ട്. ഇത് രണ്ടും വിശ്വാസത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്താം.
‘ആ വഴി പോയവരാരും പിന്നെ തിരികെ വന്നിട്ടില്ല. എല്ലാവരും പറയുന്ന കാര്യമാ ഇത്. നീയും ചെയ്യണ്ട’ എന്ന് ഒരാളോട് പറയുന്നത് അന്ധവിശ്വാസമാണെന്ന് മനസ്സിലാക്കുന്നവരാണ് ഇന്നത്തെ തലമുറ. ഇനിയും ചോദിച്ചാൽ ഒറ്റവാക്കിൽ പറയാനാകും. ചോദ്യങ്ങളില്ലാത്ത ഉത്തരമാണ് വിശ്വാസം. എല്ലാ മനുഷ്യര്‍ക്കും ഉണ്ട് ഈ വിശ്വാസം. ചോദ്യങ്ങൾ മാത്രമുള്ള ഭയമാണ് അന്ധവിശ്വാസം.
എന്നാൽ, ജ്യോതിഷം തന്നെ പറയുന്നുണ്ട്. ഒന്നും അമിതമല്ലെന്ന്. ജ്യോതിഷം നോക്കുന്നത് തന്നെ ഹിന്ദു മതത്തിലുള്ളവരാണ്. അപ്പോൾ അത് എല്ലാ മനുഷ്യർക്കുമുള്ളതല്ല. വിശ്വാസികളായ, ഹിന്ദു മനുഷ്യർക്കുള്ളതാണ്. ജ്യോതിഷം സത്യമാണെന്ന് വിശ്വസിക്കുന്നവരാണ് പകുതിയിലധികം ആളുകളും. സത്യമല്ലെന്ന് തെളിയിക്കപ്പെട്ടാലും വിശ്വസിക്കാൻ കൂട്ടാക്കാത്തവർ. അതാണ്, അവരുടെ വിശ്വാസവും അവിശ്വാസികളുടെ അന്ധവിശ്വാസവും.