സമയ പരിപാലനം എന്നാല്‍ 24 മണിക്കൂറും ജോലി ചെയ്യുകയെന്നോ വിശ്രമമില്ലാതെ ലക്ഷ്യത്തിനു വേണ്ടി പ്രയത്‌നിക്കുകയോ ചെയ്യുക എന്നതല്ല. വിശ്രമത്തിനും വിനോദത്തിനുമെല്ലാം സമയം മാറ്റി വച്ച് പ്രധാന ലക്ഷ്യത്തിനായി നീക്കിവെച്ച സമയം കൃത്യമായി പാലിക്കുക എന്നത് മാത്രമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ കാര്യങ്ങള്‍ക്കായി സമയം ക്രമീകരിക്കുമ്പോള്‍ നമ്മുടെ ലക്ഷ്യത്തിന് മുന്‍ തൂക്കം നല്‍കുകയും അതിന് കൂടുതല്‍ സമയം മാറ്റി വയ്ക്കുകയും വേണമെന്ന് മാത്രം.