ഉച്ചയ്ക്ക് ഒരു അയല പൊരിച്ചത്, കാലത്ത് മുട്ട നിര്‍ബന്ധം, വൈകുന്നേരം അല്‍പ്പം കൂണ്‍ - സംഗതി അടിപൊളിയാവും!

ശനി, 24 മാര്‍ച്ച് 2018 (15:28 IST)
ദാമ്പത്യജീവിതത്തില്‍ ലൈംഗികതയ്ക്ക് ഏറെ പ്രധാന്യമുണ്ട്. പലപ്പോഴും ലൈംഗികജീവിതത്തിലെ പാകപ്പിഴകളായിരിക്കും ദാമ്പത്യബന്ധങ്ങള്‍ തകരുന്നതിലേക്ക് എത്തിക്കുക. പുരുഷന്‍മാര്‍ക്ക് അനുഭവപ്പെടുന്ന ബലക്കുറവാണ് ലൈംഗികജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതില്‍ പ്രധാനപ്പെട്ട ഒരു ഘടകമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. 
 
ഈ പ്രശ്‌നത്തിന് പരിഹാരത്തിനായി ആശുപത്രികള്‍ കയറിയിറങ്ങേണ്ട. വീട്ടില്‍ തന്നെ പരിഹാരക്രിയകള്‍ ആവാം. ഈ പ്രശ്നം പരിഹരിക്കാന്‍ ഭക്ഷണത്തില്‍ വിറ്റാമിന്‍ ഡി വര്‍ദ്ധിപ്പിക്കുന്ന ആഹാരസാധനങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് ഗവേഷകസംഘം പറയുന്നത്. 
 
രാവിലെ എഴുന്നേറ്റയുടന്‍ കശുവണ്ടിപ്പരിപ്പോ ബദാംപരിപ്പോ കഴിക്കുന്നത് നല്ലതാണ്. പ്രഭാതഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നതും ഈ പ്രശ്നത്തിന് പരിഹാരമാണ്. വൈകുന്നേരം അല്‍പ്പം കൂണ്‍ ആവാം. 
 
ഉച്ചഭക്ഷണത്തില്‍ അയല മത്സ്യം ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ഇത് ലൈംഗികശേഷിയില്‍ കാര്യമായ പുരോഗതിയുണ്ടാക്കും. ഇതുകൂടാതെ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുള്ള ഓട്സ്, ഡാര്‍ക്ക് ചോക്ലേറ്റ്, മത്സ്യം എന്നിവയും കാര്യമായ ഫലമുണ്ടാക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍