കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എല്‍ എയായ ഹൈബി ഈഡന് വിവാഹിതനാകുന്നു. ഗുരുവായൂര്‍ സ്വദേശിനിയും ടെലിവിഷന്‍ അവതാരകയുമായ അന്ന ലിന്റയാണ് വധു. ഇരുപത്തിയേഴുകാരനായ ഹൈബിയും അന്നയും മൂന്ന് വര്‍ഷമായി പ്രണയത്തിലാണ്. ജനുവരി 30-നാണ് ഹൈബി അന്നയെ ജീവിതസഖിയാക്കുന്നത്.
നാലുവര്‍ഷം മുമ്പ് ഒരോണക്കാലത്താണ് ഹൈബി അന്നയെ കണ്ടുമുട്ടുന്നത്. അന്ന് കെ എസ് യു പ്രസിഡന്റായിരുന്ന ഹൈബി ഉള്‍പ്പെടെയുള്ള രാഷ്ട്രീയത്തിലെ യുവരക്തത്തെ അണിനിരത്തി ഒരു ചാനല്‍ സംപ്രേഷണം ചെയ്ത ഓണപ്പരിപാടി അവതരിപ്പിച്ചത് അന്നയായിരുന്നു. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ സൌഹൃദം പ്രണയത്തിന് വഴിമാറി. ഹൈബി എന്‍ എസ് യു പ്രസിഡന്റ് ആയ ശേഷമാണ് ഇരുവരും പ്രണയം തുറന്നുപറഞ്ഞത്. പക്ഷേ ഇരുവരും ഇക്കാര്യം രഹസ്യമാക്കി വയ്ക്കുകയായിരുന്നു.
മുന്‍ എം പി പരേതനായ ജോര്‍ജ് ഈഡന്‍േറയും പരേതയായ റാണിയുടേയും മകനായ ഹൈബിയുടെ മനസ്സമ്മതച്ചടങ്ങ് ജനവരി 26-ന് തൃശ്ശൂര്‍ പുത്തന്‍പള്ളിയിലാണ് നടക്കുക. തുടര്‍ന്ന് 30-ന് കലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ മിന്നുകെട്ട് നടക്കും.
ഗുരുവായൂര്‍ വാഴപ്പിള്ളി വീട്ടില്‍ ജോസിന്‍േറയും ജാന്‍സിയുടേയും മകളാണ് അന്ന. എഫ് എം റേഡിയോയിലും അന്ന പ്രവര്‍ത്തിച്ചിട്ടുണ്ട്.