വിശ്വാസങ്ങള്‍ വിനയാകുമ്പോള്‍

IFMIFM
പ്രണയത്തിനും വിവാഹത്തിനുമൊക്കെ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ് ജ്യോതിഷം. എന്നാല്‍ വിശ്വാസങ്ങള്‍ ബന്ധങ്ങളുടെ തകര്‍ച്ചക്കു കാരണമാകുന്നുണ്ടോ?

ഉണ്ടെന്നാണ് ചില കണക്കെടുപ്പുകള്‍ തെളിയിക്കുന്നത്. ചില അതിവിശ്വാസികള്‍ക്ക് പ്രണയത്തിനും വിവാഹത്തിനുമൊക്കെ വിഘാതമാകുന്നത് ജ്യോതിഷവും അതിനെ ചുറ്റിപ്പറ്റുന്ന ചില അന്ധവിശ്വാസങ്ങളുമാണ്. ജ്യോതിഷം നാനാവിധമുണ്ട്. അവയുടെ ശാസ്ത്രീയത മനസ്സിലാക്കാതെ കുരുക്കില്‍ വീഴുന്നവരാണ് പലരും.

വിവാഹദിവസമുണ്ടാകുന്ന ചില ദുരനുഭവങ്ങള്‍, അപകടങ്ങള്‍ ഒക്കെ ചിലപ്പോള്‍ വധുവിനോ വരനോ സമ്മാനിക്കുക ദുരന്തപൂര്‍ണ്ണമായ ജീവിതമാകാം. ജീവിതം തുടങ്ങുന്ന സമയത്തുണ്ടാകുന്ന ചില ദുരന്തങ്ങളും ഇത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടാം. മറ്റൊരാള്‍ക്ക് ന്യായവാദത്തിന് ഇടം നല്‍കാതെ മനസ്സ് ഒരു നിഗമനത്തില്‍ എത്തുകയാണ് പലപ്പോഴും ചെയ്യുന്നത്.

അന്ധ വിശ്വാസങ്ങള്‍ ജീവിതത്തിന് അപകടമുണ്ടാക്കുന്നത് ചിലപ്പോള്‍ അവര്‍ തന്നെ തിരിച്ചറിയുന്നില്ല. വിശ്വാസങ്ങള്‍ക്കും ജ്യോതിഷത്തിനും തീര്‍ച്ചയായും പ്രാധാന്യമുണ്ട്. എന്നാല്‍ ഇവയ്ക്ക് അമിതപ്രാധാന്യം നല്‍കുകയും ശാസ്ത്രീയമല്ലാത്ത പ്രവചനങ്ങളും മുറിജോത്സ്യവും ബന്ധങ്ങളുടെ തകര്‍ച്ചക്കു വഴിവയ്ക്കുന്നു എന്നതില്‍ യാതൊരു സംശയവുമില്ല.

സമൂഹം പുരോഗമിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ഇത്തരം കാര്യങ്ങളില്‍ കാര്യങ്ങള്‍ വിരോധാഭാസമായി തന്നെ തുടരുന്നു.

വെബ്ദുനിയ വായിക്കുക